ന്യൂദൽഹി: രാഹുൽ ഗാന്ധി റായ്ബറേലിയിൽ തന്നെ എംപിയായി തുടരും. പകരം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തും. ഇന്ന് ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റിയാണ് സുപ്രധാന തീരുമാനം കൈകൊണ്ടത് റായ്ബറേലി സീറ്റ് നിലനിർത്തണമെന്ന് ഉത്തർപ്രദേശ് പിസിസിയും വയനാട് നിലനിർത്തണമെന്ന് കേരള ഘടകവും ഒരുപോലെ ആവശ്യപ്പെട്ടിരുന്നു. വോട്ടർമാർക്ക് നന്ദി പറയാൻ കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ രാഹുൽ വളരെ വൈകാരികമായാണ് ഈ വിഷയത്തിൽ അഭിപ്രായം തേടിയിരുന്നത്. ഞാൻ ഏത് സീറ്റ് നില നിർത്തണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത് എന്നാണ് വയനാട്ടിലെ വോട്ടർമാരോട് പറഞ്ഞത്.
ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ്സിനെ സജീവമാക്കുന്നതിന്റെ അനിവാര്യതയും അതിന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന്റെ പ്രസക്തിയും ചൂണ്ടികാട്ടിയാണ് പ്രവർത്തക സമിതി രാഹുലിനെ റായ്ബറേലിയിൽ തുടരാന് ആവശ്യപ്പെട്ടത്. രാഹുൽ ഗാന്ധിയോടും ഗാന്ധി കുടുംബത്തോടും വയനാട്ടിലെ വോട്ടർമാർ കാണിച്ച സ്നേഹത്തിനുള്ള നന്ദിയാണ് പ്രിയങ്കയുടെ സ്ഥാനാ ർതിത്വം