അബുദാബി: പവർബാങ്ക് പൊട്ടിത്തെറിച്ച് വിമാനത്തില്‍ തീപിടിത്തം. എയര്‍ അറേബ്യയുടെ അബുദാബി-കോഴിക്കോട് വിമാനത്തിലായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ പുറപ്പെടുമ്പോളാണ് സംഭവം നടന്നത്.
മലയാളി യാത്രക്കാരന്റെ പവര്‍ ബാങ്കാണ് പൊട്ടിത്തെറിച്ചത്. തീപിടിത്തമുണ്ടായത്തിനെ തുടർന്ന് നാല് പേരുടെ യാത്ര അധികൃതർ തടഞ്ഞു.
കൈയിൽ പവർ ബാങ്ക് കരുതിയ മലയാളി യുവാവിനെയും സഹോദരിയെയുമാണ് തടഞ്ഞത്. സംഭവ സമയം എമര്‍ജന്‍സി ഡോര്‍ തുറന്ന രണ്ടുപേരുടെയും യാത്ര തടഞ്ഞു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കോഴിക്കോട് എത്തിച്ചു.