മക്ക : തിരുഗോഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നടപ്പിലാക്കിയ ഹജ്ജ് പ്രോഗ്രാമിന്റെ ഭാഗമായി ഗസ്സയിൽ നിന്ന് അതിഥികളായെത്തിയവർക്ക് സഊദി അറേബ്യ ഒരുക്കിയ ശ്രദ്ധേയമായ സൌകര്യങ്ങൾക്കും ആദിഥേയത്വത്തിനും അവർ നന്ദി അറിയിച്ചു. ഇസ്രേയിലിന്റെ നരനായാട്ടിൽ ഗസ്സായിൽ മരണപ്പെട്ടപ്പെട്ടവരുടെ കുടുംബാങ്ങളെയും പീഡിതരെയും അവരുടെ കുടുംബാംഗങ്ങളെയും സൽമാൻ രാജാവിന്റെ ഹജ്ജ് പ്രോഗ്രാമിന്റെ ഭാഗമായി ഇസ്ലാമിക് അഫയേഴ്സ്, ദഅവ, ഗൈഡൻസ് മന്ത്രാലയം ഹജ്ജിനായി ക്ഷണിച്ചിരുന്നു.
ഹജ്ജിന്റെ ചടങ്ങുകൾ നിർവഹിക്കുന്നതിൽ അനുഭവിച്ച ആത്മീയതയിൽ സമ്പന്നമായ അനുഭവം അവർ പങ്കുവെച്ചു. പ്രയാസനങ്ങളുടെയും പീഡനങ്ങളുടെയും ലോകത്ത് നിന്നെത്തി ആയാസത്തോടെ ഉയർന്ന പരിഗണനയിൽ ഹജ്ജ് ചെയ്യാൻ സൌകര്യം ലഭിച്ചതിലെ സന്തോഷം അവർ പങ്കുവെച്ചു,
വിശുദ്ധ സ്ഥലങ്ങളിൽ ഒരുക്കിയ മികച്ച സംവിധാനങ്ങൾക്കും അതിഥിസത്കാരത്തിനും അഭിനന്ദനം പ്രകടിപ്പിച്ച എഞ്ചിനീയർ ഒമർ അൽ-ഹസാനി മറ്റുള്ളവരെ സേവിക്കുന്നതിൽ സൗദി അറേബ്യ ഒരു മാതൃകയാണെന്ന് ചൂണ്ടിക്കാട്ടി. ഹജ്ജ് സീസണിന്റെ വിജയത്തിന് രാജ്യമെമ്പാടും നടത്തിയ ശ്രമങ്ങൾ അഭിനന്ദനീയമാണെന്ന് കൂട്ടിച്ചേർത്തു.
ഹജ്ജ് നിർവഹിക്കുകയും പ്രവാചക പള്ളിയിൽ സന്ദർശിക്കുകയും ചെയ്തതിലൂടെ തന്റെ സ്വപ്നം പൂർത്തിയാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച ഡോ. മലക് അൽ-അകാവി ഗസ്സയിൽ നിന്നുള്ള തീർത്ഥാടകരുടെ സൗകര്യം ഉറപ്പാക്കുന്നതിൽ ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ചു. ഗസ്സയിലെ പീഡിതർക്ക് അല്ലാഹുവിന്റെ ആതിഥ്യം സ്വീകരിക്കുവാനും ഹജ്ജ്, ഉംറ നിർവഹിക്കാനും പ്രവാചക പള്ളിയിൽ സന്ദർശിക്കാനും സൌകര്യം ഒരുക്കിയ തിരുഗോഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും അദ്ദേഹത്തിന്റെ രാജകുമാരനുമുള്ള നന്ദി ഹിയാം അബ്ദുൽ റഹ്മാൻ അറിയിച്ചു. ഇസ്ലാമിനും മുസ്ലിം സമൂഹത്തിനും അവരുടെ തുടർച്ചയായ പിന്തുണയ്ക്കും, പാലസ്തീൻ ജനതയോടുള്ള ലോക ജനതയുടെ പ്രതിബദ്ധതയ്ക്കും അവർ നന്ദി അറിയിച്ചു