മോസ്കോ: റഷ്യൻ സൈന്യത്തിൽ നിർബന്ധിത സേവനം ചെയ്യുന്ന എല്ലാ ഇന്ത്യക്കാരെയും വിട്ടയക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. പ്രധാനമന്ത്രിയും പുടിനും തമ്മിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മോസ്കോയിലെത്തിയത്. മോദിക്ക് പുടിൻ നൽകിയ സ്വകാര്യ അത്താഴവിരുന്നിലായിരുന്നു സൈനികരുടെ വിഷയം ഉന്നയിച്ചത്. ഇന്ത്യക്കാരെ സൈന്യത്തിൽ നിന്നും വിട്ടയക്കുന്നതോടൊപ്പം ഇവരുടെ തിരിച്ചു വരവ് സുഗമമാക്കുമെന്നും റഷ്യ അറിയിച്ചു.
ഏജന്റുമാരുടെ ചതിയിൽ പെട്ടാണ് നിരവധി ഇന്ത്യക്കാർ ഷ്യൻ സേനയിൽ നിർബന്ധിത സേവനം ചെയ്യുന്നത്. ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം നൽകിയാണ് ഏജന്റുമാർ ഇവരെ റഷ്യയിലേക്ക കൊണ്ടു പോയത്.
മൂന്നാം തവണയും പ്രധാനമന്ത്രിയായി തെ രഞ്ഞെടുക്കപ്പെട്ട മോദിയെ പുടിൻ അഭിനന്ദിക്കുകയും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചയെക്കുറിച്ച് ഇരുവരും സംസാരിക്കുകയും ചെയ്തുവെന്ന് വൃത്തങ്ങൾ അറിയിച്ചു.