ഷാലറ്റ്: കോപ്പ അമേരിക്ക സെമിഫൈനൽ മൽസരത്തിൽ ഉറുഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി കൊളംബിയ ഫൈനലിൽ പ്രവേശിച്ചു. തുടക്കം മുതൽ തന്നെ കൊളംബിയയുടെ മുന്നേറ്റമായിരുന്നു.
40-ാം മിനിറ്റിൽ ജെഫേഴ്സണ്‍ ലേമയുടെ ഗോളിലൂടെയാണ് കൊളംബിയ മുന്നേറ്റം കുറിച്ചത്. സൂപ്പർ താരം ജെയിംസ് റോഡ്രിഗസാണ് ലേമാക്ക് ഗോളിന് വഴിയൊരുക്കിയത്. കളിയുടെ ഒന്നാല്‍ പകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് ഡാനിയൽ മുനോസിന് രണ്ടാം മഞ്ഞക്കാർഡ് കിട്ടി പുറത്തായി. പത്തു പേരുമായാണ് കൊളംബിയ കളി തുടർന്നത്.
രണ്ടാംപകുതിയിൽ കൊളംബിയ പൂർണ്ണമായും പ്രതിരോധത്തിലേക്ക് ചുരുങ്ങി. ഒന്നാം പകുതിയിലേതു പോലെയുള്ള ആക്രമണങ്ങളോ മുന്നേറ്റങ്ങളോ നടത്താനായില്ല. കളിയുടെ 66-ാം മിനിറ്റിൽ സൂപ്പർ താരം ലൂയിസ് സുവാരസ് ഗ്രൌണ്ടിലയിറങ്ങിയത്തോടെ ഉറുഗ്വെ മുന്നേറ്റങ്ങൾക്ക് കരുത്ത് കൂടി. മികച്ച അവസരങ്ങൾ സുവാരസിന് ലഭിച്ചെങ്കിലും ഒന്നും ഗോളാക്കിമാറ്റാൻ സാധിച്ചില്ല.
ജൂലൈ 15ന് പുലർച്ചെ നടക്കുന്ന ഫൈനലിൽ കൊളംബിയ അർജന്റീനയെ നേരിടും.