ദമ്മാം: അല്‍കോബാറില്‍ കൊറിയർ ഓഫീസ് കെട്ടിടത്തിൽ തീ പിടുത്തം. അൽ കോബാറിൽ ഡി എച്ച് എൽ കൊറിയർ കമ്പനിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ മുന്‍വശത്തുനിന്നാണ് തീ പടര്‍ന്നുപിടിച്ചത്. ആര്‍ക്കും പരിക്കുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു.
കെട്ടിടത്തില്‍ തീ പടര്‍ന്നതോടെ ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. കെട്ടിടത്തിനു മുന്നില്‍ നിര്‍ത്തിയിട്ട ചില കാറുകള്‍ മാറ്റിയെങ്കിലും പൂർണമായും മാറ്റാനായില്ല. ചില കാറുകൾക്ക് നാശനഷ്ടങ്ങളുണ്ടായി. സിവിൽ ഡിഫൻസിന്റെ സമയോജിത ഇടപെടൽ മൂലം കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല