ജിദ്ദ: പാക്കിസ്ഥാനിലെ പെഷവാര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ സൗദിയ എയർലൈൻസിന്റെ ലാന്‍ഡിംഗ് ഗിയറില്‍ തീ പടര്‍ന്നുപിടിച്ചു. അപകടത്തെ തുടര്‍ന്ന് വിമാനം ഉടൻ ഓഫ് ചെയ്ത് എമര്‍ജന്‍സി എക്‌സിറ്റ് വഴി വിമാന ജീവനക്കാരെയും യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. മുഴുവന്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ആര്‍ക്കും പരികക്കുകളില്ലെന്നും സൗദിയ എയർ ലൈൻസ് അധികൃതർ അറിയിച്ചു.
പെഷവാര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്യുന്നതിനിടെ ടയറിൽ നിന്ന് പുക ഉയരുകയായിരുന്നുവെന്ന് എയർ ലൈൻസ് അധികൃതർ പറഞ്ഞു. റിയാദില്‍ നിന്ന് പെഷവാറിലേക്ക് പോയ എസ്.വി 792-ാം നമ്പര്‍ വിമാനത്തിനാണ് അപകടമെന്നും വിമാനം സാങ്കേതിക വിദഗ്ധര്‍ പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.