33.3 C
Saudi Arabia
Friday, August 22, 2025
spot_img

അവസാനിക്കാത്ത ആകാശച്ചതികൾ, ഐ സി എഫ് ജനകീയ സദസ്സ് നാളെ

റിയാദ്: പ്രവാസികൾ നേരിടുന്ന വ്യോമയാന മേഖലയിലെ ചൂഷണങ്ങൾക്ക് പരിഹാരം തേടി ഐ സി എഫ് റിയാദ് ജനകീയ സദസ്സ് സംഘടിപ്പിക്കുന്നു. ജൂലൈ 12, വെള്ളിയാഴ്ച വൈകീട്ട് 7:30 ന് ബത്ഹ അൽ മാസ് ഓഡിറ്റോറിയത്തിലാണ് ജനകീയ സദസ്സ്.

വിമാന യാത്ര രംഗത്ത് പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ദീർഘകാലത്തെ പഴക്കമുണ്ട്. സീസൺസമയങ്ങളിലെ നീതീകരണമില്ലാത്ത നിരക്ക് വർധനയും അവസാന മണിക്കൂറുകളിലെ ഫ്‌ളൈറ്റ് കാൻസലേഷനുൾപ്പടെയുള്ള പ്രശ്നങ്ങൾ പ്രവാസികളുടെ ജോലിയിലും ജീവിതത്തിലും വലിയപ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
ഇത്തരം വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് ജനകീയ ശബ്ദം ഉയർന്നു വരേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ്  ഐ സി എഫ് ജനകീയ സദസ്സ് സംഘടിപ്പിക്കുന്നത്.

റിയാദിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സദസ്സിൽ സംബന്ധിക്കുകയും അവരുടെ അനുഭവങ്ങളും വീക്ഷണങ്ങളും സദസ്സുമായി പങ്കുവെക്കപ്പെടും. പ്രവാസികൾ വ്യോമയാത്രാ രംഗത്തു നേരിടുന്ന പ്രശ്നങ്ങളുൾപ്പടെ വിവിധ വിഷയങ്ങളിൽ ചർച്ചകളും പരിഹാര മാർഗങ്ങൾക്കുള്ള ആശയ സ്വരൂപണവും നടക്കും.

വ്യോമഗതാഗത കമ്പനികളുടെ നിരക്കുകളുടെ വ്യത്യാസങ്ങൾ, സേവനങ്ങളുടെ ഗുണമേന്മ, ബുക്കിംഗ് പ്രക്രിയയിലെ സാങ്കേതികതകളിലെ അപാകതകൾ എന്നിവയെക്കുറിച്ചും ചർച്ച നടത്തും. ഈ ജനകീയ സദസ്സ് പ്രവാസികൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുകയും, വ്യോമഗതാഗത രംഗത്ത് നേരിടുന്ന പ്രതിസന്ധികളെ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരികയുമാണ് ജനകീയ സദസ് കൊണ്ട് ലക്ഷ്യമിടുന്നത്.

റിയാദ് ഐ സി എഫ് ഏർപ്പെടുത്തിയ എഡ്യൂക്കേഷൻ എക്‌സാലൻസി അവാർഡുകൾ സദസ്സിൽ വിതരണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles