തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലാ കളക്ടർമാർക്ക് കൂടി സ്ഥലംമാറ്റം. തിരുവനന്തപുരം, കോട്ടയം, ഇടുക്കി കളക്ടർമാരെയാണ് മാറ്റിയത്. ഐടി മിഷൻ ഡയറക്ടറായിരുന്ന അനു കുമാരിയാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടർ.
തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിനെ പിന്നാക്ക ക്ഷേമ ഡയറക്ടറാക്കി. ഇടുക്കി കളക്ടർ ഷീബാ ജോർജിനെ റവന്യൂവകുപ്പിലെ അഡീഷണൽ സെക്രട്ടറിയായും കോട്ടയം ജില്ലാ കളക്ടർ വി.വിഘ്നേശ്വരിയെ ഇടുക്കിയിലേക്കും നിയമിച്ചു.
പുതിയ കോട്ടയം ജില്ലാ കളക്ടറായി ജോണ്‍ വി.സാമുവലിനെയും നിയമിച്ചു. ഷീബാ ജോര്‍ജും അനുകുമാരിയും നിലവില്‍ വഹിക്കുന്ന അധികചുമതലകള്‍ തുടരും. സപ്ലൈകോയിൽ നിന്ന് മാറ്റിയ ശേഷം നിയമനം നല്‍കാതിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പിന്റെ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു.