കോപ്പ അമേരിക്ക കപ്പിൽ അർജന്റീനയുടെ മുത്തം

മയാമി: കളിയുടെ രണ്ട് പകുതിയിലും ഗോൾ പിറക്കാതെ എക്സ്ട്രാ ടൈമിലേക്കു നീണ്ട കരുത്തുറ്റ പോരാട്ടത്തിൽ കൊളംബിയയെ ഒരു ഗോളിന് തോല്‍പിച്ച് അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം. 112–ാം മിനിറ്റിൽ ലൊതാരോ മാർട്ടിനസാണ് അർ‌ജന്റീനക്ക് വേണ്ടി വിജയ ഗോൾ നേടിയത്. ആദ്യ പകുതിയും രണ്ടാം പകുതിയും ഗോൾ രഹിതമായതോടെ ഫൈനൽ പോരാട്ടം എക്സ്ട്രാ ടൈമിലേക്കു കടക്കുകയായിരുന്നു. അർജന്റീനയുടെ 16–ാം കോപ്പ അമേരിക്ക കിരീടമാണിത്. രണ്ടാം പകുതിയിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസി പരുക്കേറ്റു പുറത്തായത് ആരാധകർക്കു കളിയെയും സാരമായി ബാധിച്ചിരുന്നു. സ്റ്റേഡിയത്തിലേക്ക് ആരാധകർ തള്ളിക്കയറാൻ ശ്രമിച്ചതു കാരണം ഒന്നര മണിക്കൂറിലേറെ വൈകിയാണ് കളി തുടങ്ങിയത്.

Related Articles

- Advertisement -spot_img

Latest Articles