വയനാട് : സുല്‍ത്താന്‍ബത്തേരി കല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരണപ്പെട്ടു. കല്ലൂര്‍ കല്ലുമുക്കില്‍ മാറോട് സ്വദേശി രാജു(52)വാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്.
ഞായറാഴ്ച രാത്രി കൃഷിയിടത്തില്‍നിന്ന് വീട്ടിലേക്ക് നടന്നു പോകുമ്പോഴായിരുന്നു രാജുവിനെ കാട്ടാന ആക്രമിച്ചത്. വയറിനും കാലുകള്‍ക്കുമായിരുന്നു സാരമായി പരിക്കേറ്റിരുന്നത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജു തിങ്കളാഴ്ച രാവിലെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.