പാലക്കാട്: കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടം കാണാനെത്തിയ രണ്ടുപേർ വെള്ളച്ചാട്ടത്തിൽ അകപ്പെട്ടു. ഫയർഫോഴ്സ് വളരെ സാഹസികമായി രണ്ടുപേരെയും രക്ഷപ്പെടുത്തി. മുന്നറിയിപ്പുകൾ അവഗണിച്ച് വെള്ളച്ചാട്ടം കാണാനെത്തിയവരാണ് അപകടത്തിൽ പെട്ടത്.
ഫയർഫോഴ്സ് സംഘം സീതാർകുണ്ടിലെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആറുപേരടങ്ങിയ സംഘമാണ് വെള്ളച്ചാട്ടം കാണാൻ സ്ഥലത്തെത്തിയത്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് ഇവർ വെള്ളച്ചാട്ടത്തിൽ പോയതെന്നാണ് വനംവകുപ്പ് അധികൃതർ വിശദീകരിക്കുന്നത്.
ചിറ്റൂർ പുഴയിൽ കുടുങ്ങിയ മൂന്നു പേരെ അതി സാഹസികമായി അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകളും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും പാലിക്കാത്തതാണ് ഇത്തരം അപകടങ്ങൾ ഉണ്ടാവാൻ കാരണമെന്നും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.