38.5 C
Saudi Arabia
Monday, July 7, 2025
spot_img

ഹായിൽ സിറ്റി ഫ്ലവറിൽ സമ്മർ ഫെസ്റ്റിവലിന് തുടക്കം

ഹായിൽ: ചൂട്ടുപൊള്ളുന്ന ചൂടിൽ പ്രതിരോധ വസ്ത്രങ്ങളും കുളിംഗ് ഫാനുകളും ആരോഗ്യ സംരക്ഷണ കോസ്മെറ്റിക് ഐറ്റംസും ഒരു കുടക്കിഴിൽ ഒരുക്കി സൗദി അറേബ്യയിലെ ജനകിയ റീട്ടെയിൽ ശ്യംഖലയായ സിറ്റി ഫ്ലവർ. സമ്മർകൂൾ എന്ന പേരിൽ ജൂലായ് 17 മുതൽ 29 വരെയാണ് സ്പെഷ്യൽ ഓഫർ നൽകുന്നത്. സമ്മർകൂൾ ഓഫറിനോട് അനുബന്ധിച്ച് ഹായിൽ സിറ്റി ഫ്ലവർ ഹൈപ്പർമാർക്കറ്റിൽ ജ്യൂസ് ഫെസ്റ്റിവലും, വിനോദ പരിപാടികളും നടക്കും, അനേകം സാധനങ്ങൾക്ക് ആകർഷകമായ ഓഫറുകളും നടക്കുന്നുണ്ട്. സമ്മർകൂൾ ഫസ്റ്റിവലിന്റെ ഭാഗമായി

വിപുലമായ വസ്ത്രശേഖരം, ആരോഗ്യ സൗന്ദര്യ വർധക വസ്തുക്കൽ, കളിപ്പാട്ടങ്ങൾ, ലേഡീസ് വെയർ, സ്റ്റേഷനറി, സ്വീറ്റ്സ്, ബേക്കറി, പച്ചക്കറികൾ,ഡ്രൈ ഫ്രൂട്ട്സ് തുടങ്ങി എല്ലാ വിഭാഗത്തിലും പ്രത്യേക വിലകിഴിവും, ഈ കാലയളവിൽ ലഭ്യമാകുമെന്ന് മാനേജ്മെന്റ് വക്താക്കൽ പറഞ്ഞു. ഉൽഘാടന ചടങ്ങിൽ സാമുഹിക പ്രവർത്തകൻ ചാൻസ അബ്ദുൽ റഹ്മാൻ, ബെൻസാഗർ കമ്പിനി യുണിറ്റ് മാനേജർ സീഷാൻ അഹമ്മദ്, മാധ്യമ പ്രവർത്തകൻ അഫ്സൽ കായംകുളം, വിവിധ സംഘടനാ പ്രധിനിതികളായ ബാപ്പു എസ്റ്റേറ്റുമുക്ക്, സോമരാജ്, സിറ്റി ഫ്ലവർ മാനേജർ മനോജ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട് – അഫ്സൽ കായംകുളം.

Related Articles

- Advertisement -spot_img

Latest Articles