കണ്ണൂർ: ഒൻപതു വയസ്സുള്ള ഭിന്നശേഷിക്കാരിപെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചയാൾക്ക് മരണം വരെ തടവും 3,75000 രൂപ പിഴയും. കണ്ണൂർ നടുവിൽ സ്വദേശി അലോഷ്യസിനെതിരെയാണ് കോടതി നടപടി.
തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. അലോഷ്യസ് കുട്ടിയെ 2017 മുതൽ 2020 വരെ നിരന്തരം പീഡനത്തിനിരയാക്കിയെന്നാണ് കേസ്.