തിരുവനന്തപുരം: തലസ്ഥാനത്ത് ആംബുലൻസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം മുട്ടത്തറ സ്വദേശി അനന്തുവാണ് മരണപ്പെട്ടത്.
രാവിലെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അനന്തുവിനെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുന്നത്. പരിക്കേറ്റ് റോഡിൽ കിടന്ന അനന്തുവിന്റെ ശരീരത്തിലൂടെ തൊട്ടുപിന്നാലെയെത്തിയ ആംബുലൻസ് കയറിയിറങ്ങുകയായിരുന്നു.
രോഗിയുമായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്നു ആംബുലൻസാണ് ശരീരത്തിൽ കയറിയിറങ്ങിയത്. ആംബുലൻസും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.