ബംഗളൂരു: നോർത്ത് കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ. പ്രാദേശിക മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെ പുഴയില്‍ മുങ്ങി മൂന്ന് തവണ പരിശോധന നടത്തി.
ശക്തമായ അടിയൊഴുക്ക് മൂലം ഈശ്വര്‍ മാല്‍പെയുടെ ദേഹത്ത് ബന്ധിച്ചിരുന്ന വടംപൊട്ടി ഒഴുകിപ്പോയി. ഇദ്ദേഹത്തെ പിന്നീട് സുരക്ഷിതമായി തിരികെയെത്തിച്ചു. എനിക്ക് ആത്മവിശ്വാസം ഉണ്ടെന്നും ദൗത്യം പൂർത്തിയാക്കുമെന്നും മാൽപെ പറഞ്ഞതായി ഷിരൂരിലുള്ള എം.വിജിന് എംഎല്‍എ അറിയിച്ചു.
നേവിയുടെ മുങ്ങൽവിദഗ്ധരെ സഹായിക്കുന്നതിന് ഉഡുപ്പിയിലെ മാൽപെയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സംഘമാണ്. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തുമുള്ളവരാണ് ഇവർ. ഇത്തരത്തിലുള്ള പല ദൗത്യത്തിലും നേരത്തെ ഇവർ പങ്കെടുത്തിട്ടുണ്ട്.