വയനാട് : വയനാടിലെ ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മറിച്ചവരുടെ എണ്ണം 93 ആയി. മരണസംഖ്യ ഇനിയും വർദ്ധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
26 മൃതദേഹങ്ങൾ ചാലിയാറിലൂടെ ഒഴുകി നിലമ്പൂർ പോത്തുകല്ലിൽ എത്തിയെന്ന് അധികൃതർ പറഞ്ഞു. ഈ മൃതദേഹങ്ങളെല്ലാം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം മുണ്ടക്കൈയിലേക്ക് എന്‍ഡിആര്‍എഫ് സംഘം എത്തി. ഉരുള്‍പൊട്ടലില്‍ പൂർണമായും ഒറ്റപ്പെട്ട് കിടക്കുകയായിരുന്നു മുണ്ടക്കൈ.
ശക്തമായി ഒഴുകുന്ന പുഴക്ക് കുറുകെ വടംകെട്ടി അതിസാഹസികമായാണ് 200ഓളം സംഘാംഗങ്ങൾ മടിക്കൈയിലേക്ക് എത്തിയത്. രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.
മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ 52 മൃതദേഹങ്ങളാണ് ഉള്ളത്. ഇവരിൽ 35 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയിൽ 10 മൃതദേഹങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. അഞ്ചു പേരെ തിരിച്ചറിഞ്ഞു. 82 പേര് ഈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ബത്തേരി താലൂക്ക് ആശുപത്രിയിലും വൈത്തിരി താലൂക്ക് ആശുപത്രിയിലും ഓരോ മൃതദേഹങ്ങൾ വീതമുണ്ട്. 30 മൃതദേഹങ്ങളാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നത്.