വയനാട് : വയനാടിലെ ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളിലു ണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 135 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
സൈന്യവും കേരള ഫയര്‍ ഫോഴ്സും ചേര്‍ന്ന് ചൂരല്‍മലയില്‍ നിര്‍മിച്ച താൽകാലിക പാലത്തിലൂടെ അഞ്ഞൂറിലധികം ആളുകളെ രക്ഷപ്പെടുത്തി. മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ കുടുങ്ങിക്കിടന്ന മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഈ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ചു.
ചാലിയാറിലൂടെ ഒഴുകി പോത്തുകല്ലിലെത്തിയ 26 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദുരന്ത മേഖലയിൽ താത്കാലികമായി നിർത്തിയ രക്ഷാപ്രവര്‍ത്തനങ്ങൾ നാളെ രാവിലെ ഏഴിന് പുനരാരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.