41.6 C
Saudi Arabia
Friday, August 22, 2025
spot_img

വയനാട് ദുരന്തം; വയനാടിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം

വ​യ​നാ​ട്: വയനാട് ചൂരൽ മല മു​ണ്ട​ക്കൈ ഉ​രു​ൾ‌​പ്പൊ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രിയുടെ അ​ധ്യ​ക്ഷ​ത​യി​ൽ വ​യ​നാ​ട്ടി​ൽ ഇ​ന്ന് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രും. രാ​വി​ലെ 11.30 ന് ​വയ​നാ​ട് ക​ള​ക്ട​റേ​റ്റി​ലെ എ​ പി​ ജെ ഹാ​ളി​ൽ  ആയിരിക്കും യോ​ഗം ചേരുക.

സർവ്വകക്ഷി യോ​ഗ​ത്തി​ൽ വ​യ​നാടിൽ ക്യാ​മ്പ് ചെ​യ്യു​ന്ന മ​ന്ത്രി​മാ​ർ, ജി​ല്ല​യി​ലെ എം​ എ​ൽ​ എ​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്, രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ തുടങ്ങിയവർ  പ​ങ്കെ​ടു​ക്കും. രാ​വി​ലെ 10.30 ന് ​എ​ പി​ ജെ ഹാ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​വും മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കും.

അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 200 ഓ​ളം ആളുകളെ  ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. ഔ​ദ്യോ​ഗി​ക​മാ​യി ഇതുവരെ സ്ഥി​രീ​ക​രി​ച്ച​ത് 158 മ​ര​ണ​ങ്ങ​ളാ​ണ്.‌ എ​ന്നാ​ൽ മ​ര​ണ സം​ഖ്യ  252 ആ​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്‌.

കനത്ത മഴ മൂലം മേ​ഖ​ല​യി​ലെ ‌ഇ​ന്ന​ല​ത്തെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ട്ടി​രു​ന്നു.  അ​പാ​യ സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഇന്നലെ നി​ർ​ത്തി വെക്കു​ക​യാ​യി​രു​ന്നു. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും ഇന്നലെ  മാ​റ്റി​യി​രു​ന്നു. ജീവനുള്ള എല്ലാവരെയും രകക്ഷപ്പെടുത്തിയതായി ഡി ജി പി ഇന്നലെ വ്യക്തമാക്കിയിരുന്നു

Related Articles

- Advertisement -spot_img

Latest Articles