34 C
Saudi Arabia
Friday, August 22, 2025
spot_img

ര​ക്ഷാ​ദൗ​ത്യം; ചാ​ലി​യാ​റിന്റെ 40 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഇ​ന്ന് പ​രി​ശോ​ധ​ന

വയനാട് : ചൂരലൽ മല മു​ണ്ട​ക്കൈ ഉ​രു​ൾ​പ്പൊ​ട്ട​ലി​ൽ കാ​ണാ​താ​യ​വ​ർ​ക്ക് വേണ്ടിയുള്ള  തെ​ര​ച്ചി​ൽ ഇ​ന്ന് ഊ​ർ​ജി​ത​മാ​ക്കും. ചാ​ലി​യാറിന്റെ 40 കി​ലോ​മീ​റ്റ​റിനുള്ളിലെ എ​ട്ടു പോ​ലീ​സ് സ്റ്റേ​ഷ​ൻ പരിതിയിൽ ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് മ​ന്ത്രി​ത​ല ഉ​പ​സ​മി​തി അ​റി​യി​ച്ചു.

ചാ​ലി​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ൽ പോ​ലീ​സും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​കും തെ​ര​ച്ചി​ൽ ന​ട​ത്തു​ക. ഫോ​റ​സ്റ്റ്, കോ​സ്റ്റ് ഗാ​ർ​ഡ്, നേ​വി ടീ​മും ഇ​വി​ടെ തെ​ര​ച്ചി​ൽ ന​ട​ത്തും. ഇ​ന്നു​മു​ത​ൽ ആ​റു സോ​ണു​ക​ളാ​യി 40 ടീ​മു​ക​ൾ  മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല മേ​ഖ​ല​യി​ൽ  തെ ര​ച്ചി​ൽ  നടത്തും

ആ​ദ്യ​ത്തെ സോ​ൺ അ​ട്ട​മ​ല​യും ആ​റ​ൻ​മ​ല​യും ചേ​ർ​ന്ന​താ​ണ്. മു​ണ്ട​ക്കൈ ര​ണ്ടാ​മ​ത്തെ സോ​ണും പു​ഞ്ചി​രി​മ​ട്ടം മൂ​ന്നാ​മ​ത്തേ​തും വെ​ള്ളാ​ർ​മ​ല വി​ല്ലേ​ജ് റോ​ഡ് നാ​ലാ​മ​ത്തേ​തുമായിരിക്കും  അ​ഞ്ചാ​മ​ത്തെ സോ​ൺ  ജി​വി​എ​ച്ച്എ​സ്എ​സ് വെ​ള്ളാ​ർ​മ​ലയും  പു​ഴ​യു​ടെ അ​ടി​വാ​രം ആ​റാ​മ​ത്തെ സോ​ണു​മാ​ണെ​ന്ന് മ​ന്ത്രി​ത​ല സ​മി​തി വ്യ​ക്ത​മാ​ക്കി​.

സൈ​ന്യം, എ​ൻ​ഡി​ആ​ർ​എ​ഫ്, കോ​സ്റ്റ് ഗാ​ർ​ഡ്, ഡി​എ​സ്ജി, നേ​വി, എം​ഇ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​യു​ക്ത സം​ഘ​മായിരിക്കും തെ​ര​ച്ചി​ൽ ന​ട​ത്തു​ക. മൂ​ന്നു നാ​ട്ടു​കാ​രും ഒ​രു വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നും ഓ​രോ ടീ​മി​ലും  ഉ​ണ്ടാ​വും. ഇ​തി​ന് പു​റ​മെ  ചാ​ലി​യാ​ർ കേ​ന്ദ്രീ​ക​രി​ച്ച് ഇ​ന്നു​മു​ത​ൽ ഒ​രേ​സ​മ​യം മൂ​ന്ന് രീ​തി​യി​ലും തെ​ര​ച്ചി​ൽ ന​ട​ത്തും.

ചാ​ലി​യാ​റി​ന്‍റെ 40 കി​ലോ​മീ​റ്റ​ർ  പ​രി​ധി​യി​ൽ വ​രു​ന്ന എ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പു​ഴ ഭാ​ഗ​ങ്ങ​ളി​ൽ പോ​ലീ​സും നീ​ന്ത​ൽ വി​ദ​ഗ്ധ​മാ​യ നാ​ട്ടു​കാ​രും ചേ​ർ​ന്നാ​കും തെ​ര​ച്ചി​ൽ ന​ട​ത്തു​ക. പോ​ലീ​സ് ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ച് സ​മാ​ന്ത​ര​മാ​യും തെ​ര​ച്ചി​ൽ ന​ട​ത്തും. ഇ​തോ​ടൊ​പ്പം നേ​വി​യും കോ​സ്റ്റ്ഗാ​ർ​ഡും വ​നം വ​കു​പ്പും ചേ​ർ​ന്ന് പു​ഴ​യു​ടെ അ​രി​കു​ക​ളും മൃ​ത​ദേ​ഹ​ങ്ങ​ൾ ത​ങ്ങാ​ൻ സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ളിലും തെ​ര​ച്ചി​ൽ ന​ട​ത്തും.

Related Articles

- Advertisement -spot_img

Latest Articles