വയനാട്: വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലുമായി ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങള്‍ സന്ദർശിച്ചു കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഉദ്യോഗസ്ഥരടക്കമുള്ളവർ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന സൈനികരുമായി സുരേഷ് ഗോപിസംസാരിച്ചു. ദുരന്തം നടന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി ദൂരന്ത സ്ഥലത്തെത്തുന്നത്
വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കണമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രം എല്ലാ കാര്യങ്ങളും വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.