28.8 C
Saudi Arabia
Monday, July 7, 2025
spot_img

ദമ്മാമിൽ ഒ ഐ സി സി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.

ദമ്മാം : ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനം ദേശീയ പതാക ഉയർത്തിയും മധുരം വിതരണം ചെയ്തും ആവേശപൂർവ്വം സംഘടിപ്പിച്ചു. ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് കല്ലുമല പതാക ഉയർത്തി സ്വാതന്ത്ര്യദിന സനേശം നൽകി.

ദമ്മാമിൽ നിന്നുള്ള ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി പ്രതിനിധി ഹനീഫ റാവുത്തർ, സൗദി നാഷണൽ കമ്മിറ്റി പ്രതിനിധി ചന്ദ്രമോഹനൻ എന്നിവർ ആശംസകൾ നേർന്നു. റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷിജില ഹമീദ് അദ്ധ്യക്ഷത വഹിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്ക് ജനറൽ സെക്രട്ടറി സി. ടി. ശശി സ്വാഗതവും, ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.

റീജ്യണൽ കമ്മിറ്റി ഓഡിറ്റർ ബിനു പി ബേബി, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ ജലീൽ റീജ്യണൽ കമ്മറ്റി എക്സിക്യുട്ടീവ് അംഗം അബ്ദുൾ റഷീദ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് കൊണ്ടോട്ടി, അൽ ഖോബാർ ഏരിയ കമ്മിറ്റി ജനറൽ സെകട്ടറി രാജേഷ്, സൈഹാത്ത് ഏരിയ കമ്മറ്റി സെക്രട്ടറി ബിനോയ്, ഹമീദ് കണിച്ചാട്ടിൽ, ഷാജി മോഹനൻ ഗഫൂർ വടകര, വനിതാവേദി നേതാക്കളായ ആനി പോൾ, സെലിന ജലീൽ തുടങ്ങിയ നേതാക്കൾ ആഘോഷ പരിപാടിയിൽ സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles