ദമ്മാം: സൗദി അറേബ്യ തിബിയയിൽ മരണപ്പെട്ട ഉത്തർപ്രദേശ് സ്വദേശി സലീം സത്താറിന്റെ മൃതദേഹമാണ് ദമ്മാം ഒഐസിസി ഹഫർ അൽ ബത്തീൻ എരിയ കമ്മിറ്റി നാട്ടിലെത്തിച്ചത് .
ആദ്യമായി സൗദിയിൽ എത്തിയ സലീം സത്താർ സൗദിയിൽ എത്തി രണ്ടാം ദിവസമാണ് മരണപ്പെട്ടത്. സൗദിയിൽ പുതിയതായി എത്തി മരണപ്പെട്ടതിനാൽ ഒരാഴ്ച ആയിട്ടും ആരും അന്വേഷിച്ചു വരാഞ്ഞതിനാൽ തിബിയ പോലീസ് ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്തിനെ വിവരം അറിയിച്ചു.
തുടർന്ന് അദ്ദേഹത്തിന്റെ നാട്ടിലുള്ള കുടുംബവുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസ്സിയുടെ സഹായത്താൽ പോസ്റ്റ്‌മാർട്ടത്തിന് ശേഷം രണ്ടാഴ്ചയോളം നീണ്ടു നിന്ന നിയമ നടപടികൾ പൂർത്തിയാക്കി വിബിൻ മറ്റത്ത്,രതീഷ് ചിറക്കൽ, റാഫി പരുതൂർ എന്നിവർ മൃതദേഹം ഒമാൻ എയർലൈൻസിൽ ലക്‌നൗൽ എത്തിച്ചു.
മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.