തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ ആസാം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിദ് തംസുമിദിനെ വിശാഖപട്ടണത്ത് കണ്ടെത്തി. താംബരം എക്സ്പ്രസിൽ വെച്ചാണ് കുട്ടിയെ കണ്ടു കിട്ടിയത്.
ബംഗാളിലേക്ക് പോവുന്ന താംബരം എക്സ് പ്രസ് ട്രെയിനിന്റെ മുന്നിലെ കമ്പാർട്ട്മെന്റിലായിരുന്നു കുട്ടി. രാവിലെ മാത്രം ഭക്ഷണം കഴിച്ച കുട്ടി ക്ഷീണിതയായിരുന്നു. യാത്രകാർക്കിടയിൽ കിടക്കുന്ന സ്ഥിതിയിൽ കണ്ടെത്തിയ കുട്ടി റെയിൽവേ പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്.
റെയിൽവേ പോലീസ് കുട്ടിയെ കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും കേരള പോലീസിന് കൈമാറുക. കഴകൂട്ടത്ത് വെച്ചാണ് കുട്ടിയെ കാണാതാവുന്നത്.