കൊച്ചി: പതിനാറു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂട്യൂബർ അറസ്റ്റിൽ. യൂട്യൂബര്‍ ആലപ്പുഴ മാന്നാര്‍ സ്വദേശി ഗോവിന്ദ് വിജയ് അറസ്റ്റിലായത്. വി ജെ മച്ചാന്‍ എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. കളമശ്ശേരി പോലീസാണ് ഗോവിന്ദ് വിജയെ കസ്റ്റഡിയിലെടുത്തത്. കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ മെയ് മാസത്തിലായിരുന്നു.
പീഡനത്തിന് വിധേയയായ 16കാരി തന്റെ കൂട്ടുകാരിയോടാണ് സംഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കളമശേരി സ്റ്റേഷനിൽ നേരിട്ടെത്തി പെൺകുട്ടി പരാതി നൽകുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്നറിയുന്നു.