ആലപ്പുഴ: ഹരിപ്പാട് തനിച്ച് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കണ്ടല്ലൂര്‍ തെക്ക് കാട്ടുപുരക്കല്‍ ധനേഷിനെയാണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മുളകുപൊടി എറിഞ്ഞ് വയോധികയിൽനിന്ന് പ്രതി സ്വര്‍ണ്ണവും പണവും കവർന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
മുഖത്ത് മുളക് പൊടിയെറിഞ്ഞ് വയോധികയിൽ നിന്നും 7 പവന്‍ സ്വര്‍ണ്ണവും പ്രതി കവർന്നിരുന്നു. പോലീസ് പിടി കൂടുമെന്ന് മനസിലാക്കി ആത്മഹത്യ ചെയ്യാനോരുങ്ങിയ ധനേഷിനെ വളരെ സാഹസികമായാണ് പോലിസ് പിടികൂടിയത്. ഒറ്റക്ക് താമസിക്കുന്ന 70 കാരിയുടെ വീട്ടില്‍ ഇന്നലെ രാത്രിയാണ് പ്രതി ധനേഷ് അതിക്രമിച്ചു കയറിയത്. മുളകുപൊടി വിതറിയാണ് പ്രതി അകത്ത് കയറിയത്. വയോധികയുടെ ദേഹത്തും വീട്ടില്‍ സൂക്ഷിച്ചതുമായ ഏഴു പവന്‍ സ്വര്‍ണം കവർന്ന പ്രതി വയോധികയെ പീഡനത്തിനിരയാക്കിയാണ് കടന്ന് കളഞ്ഞത്.