കൊച്ചി: അമ്മ മുൻ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖ് പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി ഡിജിപിക്ക് പരാതി നൽകി. തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് 2016 ൽ പീഡിപ്പിച്ചെന്നാണ് പരാതി. സിനിമയിൽ മികച്ച അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയതെന്നാണ് പാരാതിയിലുള്ളത്.
ഡിജിപിക്ക് അയച്ച ഇമെയിൽ സന്ദേശം പ്രത്യേകമായി രൂപീകരിച്ച അന്വേഷണ സംഘത്തിന് കൈമാറും. സിദ്ദിഖിനെതിരെ തന്റെ പക്കൽ തെളിവുകളുണ്ടെന്ന് നടി പറഞ്ഞിരുന്നു. നടിയുടെ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെയാണ് സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നത്.
തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടകളുണ്ടെന്നാണ് സിദ്ദിഖിന്റെ വാദം. ആരോപണം ഉന്നയിച്ച നടിക്കെതിരെ സിദ്ദിഖ് ഡിജിപിക്ക് പരാതിയും നൽകിയിരുന്നു.