ബംഗുളൂരു: ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ യുവാവിനെ വെട്ടികൊന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ മുൻ ഭാര്യയുടെ കാമുകനാണ് കൊല്ലപ്പെട്ട യുവാവ്. വിമാനത്താവളത്തിൽ ട്രോളി ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്ന യുവാവാണ് കൊല്ലപ്പെട്ടത്.
പ്രതിയുടെ മുൻ ഭാര്യയുമായി മരിച്ചയാൾക്ക് അവിഹിതബന്ധം ഉണ്ടായിരുന്നു. അക്കാരണത്താൽ 2022 ൽ പ്രതി ഭാര്യയിൽ നിന്നും വിവാഹമോചനം നേടുകയും ചെയ്തിരുന്നു. ശേഷം പല തവണ യുവാവിനെ വധിക്കാൻ പ്രതി ശ്രമിച്ചിരുന്നു. ആയുധം ബാഗിൽ ഒളിപ്പിച്ചാണ് പ്രതി വിമാനത്താവളത്തിലെത്തിയത്. ഏറെ നേരം യുവാവിനെ കാത്തിരിക്കുകയും കണ്ടയുടനെ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. പോലീസ് കേസ് അന്വേഷണം തുടരുന്നുണ്ട്