25.3 C
Saudi Arabia
Thursday, October 9, 2025
spot_img

അലിഫ് ഇന്റർനാഷണൽ സ്കൂൾ പതിനഞ്ചാം വാർഷികം ആഘോഷിക്കുന്നു

റിയാദ്: പ്രവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പുതിയ വാതായനങ്ങൾ തുറന്ന അലിഫ് ഇന്റർനാഷണൽ സകൂൾ പതിനഞ്ചാം വാർഷികം ആഘോഷിക്കുന്നു. ’15 ഇലുമിനേറ്റിംഗ് ഇയേഴ്‌സ്’ എന്ന പ്രമേയത്തിൽ നടക്കുന്ന ആഘോഷ പരിപാടികളുടെ പ്രഖ്യാപനം അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് ചെയർമാൻ അലി അബ്ദുറഹ്‌മാന്‍ നിർവഹിച്ചു.

പ്രവാസി വിദ്യാർഥികൾക്ക് മൂല്യമുള്ള വിദ്യാഭ്യാസമെന്ന ലക്ഷ്യവുമായി 2009 ൽ റിയാദിലാണ് അലിഫ് സ്കൂളിന് തുടക്കം കുറിച്ചത്. തുടർന്ന് 2019 ൽ കോഴിക്കോട് അലിഫ് ഗ്ലോബൽ റെസിഡൻഷ്യൽ സ്കൂളും രാജ്യാന്തര വിദ്യാർഥികൾക്ക് വേണ്ടിയുള്ള അലിഫ് വേർച്വൽ സ്കൂളുമായി അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് വളർച്ചയുടെ വഴിയിൽ മുന്നോട്ട് പോകുന്നു.

നൂതന സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി പുതിയ കാലഘട്ടത്തോട് സംവദിക്കാവുന്ന രീതിയിലേക്ക്‌ വിദ്യാർഥികളുടെ കഴിവുകളെ വളർത്തിയെടുക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളും സൗകര്യങ്ങളുമായാണ് അലിഫ് പതിനഞ്ച് പൂർത്തിയാക്കുന്നത്.

റിയാദ് ബത്ഹക്കടുത്തുള്ള ഖസാൻ സ്ട്രീറ്റിൽ കെജി മുതൽ പത്താം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് സി ബി എസ് ഇ അംഗീകാരത്തോടെ അലിഫ് അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നു.

പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നിർധരരായ 15 വിദ്യാർഥികൾക്ക് അലിഫ് സ്‌കോളർഷിപ് നൽകും. റിയാദിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപന രംഗത്ത് പതിനഞ്ച് വർഷത്തെ മികച്ച സേവനം പൂർത്തിയാക്കിയ അദ്ധ്യാപകരെ അലിഫ് ആദരിക്കും.

വായനയുടെയും പുസ്തകങ്ങളുടെയും ലോകത്തേക്ക് വിദ്യാർഥികളെ ഉയർത്തി കൊണ്ടു വരുന്നതിന് പുസ്തക മേളയും സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ചു സാഹിത്യ ചർച്ചകളും മുഷാഹിറകളും വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. സാഹിത്യ രംഗത്തെ പ്രമുഖരുമായി സംവദിക്കാൻ റിയാദിലെ വിദ്യാർഥികൾക്ക് ഇത് അവസരമൊരുക്കും.

വിദ്യാർഥികളിലെ വാഗ്മികത വികസിപ്പിച്ചെടുക്കുന്നതിന് അലിഫിയൻസ് ടോക്സ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും കോഡിങ്ങിനും ഊന്നൽ നൽകിയുള്ള ഡിജി ഫെസ്റ്റ്, ശാസ്ത്രപ്രതിഭകളെ വളർത്തിക്കൊണ്ടുവരുന്നതിന് സയൻസ് എക്സ്പോ, പൊതുവിജ്ഞാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജി കെ മെഗാ ക്വിസ്, വിവിധ സ്കൂളുകളിലെ വിദ്യാത്ഥികൾക്കായി ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ്, ഇംഗ്ലീഷ് ഭാഷ നൈപുണ്യം വികസിപ്പിക്കുന്നതിനായി അലിഫ് ആവിഷ്കരിച്ച ലിംഗോ ഡ്രമാറ്റിക്സ്, കുടുംബിനികൾക്കായി മോം ഫസ്റ്റ് തുടങ്ങി വ്യത്യസ്ഥ പരിപാടികൾ വാർഷികത്തോടനുബന്ധിച്ച് നടക്കും.

വിവിധ അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളിൽ പഠനം നടത്തുന്ന അലിഫ് പൂർവ്വവിദ്യാർത്ഥികളുടെ ‘അലുംനൈ ടോക്ക്’, അലിഫ് ഗാല, കരിയർ, ബിസിനസ് രംഗത്തെ പ്രഗൽഭരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള എക്സ്പേർട്ട് ടോക്ക് തുടങ്ങിയവ വിദ്യാർഥികളെ കൂടുതൽ ദിശാ ബോധമുള്ളവരാക്കുമെന്നും ’15 ഇലുമിനേറ്റിംഗ് ഇയേഴ്‌സ്’ പ്രഖ്യാപനത്തിൽ അലിഫ് ചെയർമാൻ അറിയിച്ചു. ആഘോഷപരിപാടികൾ 2025 ജനുവരി 17 വരെ നീണ്ടുനിൽക്കും.

അലിഫ് സ്കൂളിൽ നടത്തിയ പത്ര സമ്മേളനത്തിൽ അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്‌മാൻ അഹമദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles