കൊച്ചി: ഇതര രാഷ്ട്രീയ മേഖലിയിലെന്നപ്പോലെ സി പി എമ്മിലും പുരുഷാധിപത്യമുണ്ട്. അത് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് പാർട്ടിയെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. പുരുഷാധിപത്യമുള്ള സമൂഹമാണ് നിലവിലുള്ളത്, അത് മാറണം. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കാരണം ഒരു നടിയുടെ പോരാട്ടമാണ്. ആ നടിക്ക് ബിഗ് സല്യൂട്ട്. ഡബ്ലിയു സി സി യുടെയും നടിയുടെയും പ്രയത്നമാണ് സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പൊതു സമൂഹത്തിലെത്തിച്ചതെന്നും ബേബി പറഞ്ഞു.
ലക്ഷക്കണക്കിന് അണികളാണ് സി പി എമ്മിന്റെ പവർ ഗ്രൂപ്. കുറ്റം ചെയ്തവർക്ക് എതിരെ പാർട്ടി മുഖം നോക്കാതെ നടപടി എടുക്കും. മുകേഷിന്റെ വിഷയത്തിൽ പാർട്ടി തീരുമാനം പറഞ്ഞതാണ്. ജയരാജന് പരട്ടിയോട് അതൃപ്തിയില്ല, മറിച്ചുള്ളതെല്ലാം മാധ്യമ സൃഷ്ടി മാത്രമാണെന്നും ബേബി പറഞ്ഞു