34 C
Saudi Arabia
Friday, August 22, 2025
spot_img

എം ആര്‍ അജിത് കുമാറിനെതിരെ വീണ്ടും പി വി അന്‍വറിന്റെ ആരോപണം

മലപ്പുറം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഭരണ കക്ഷി എം എല്‍ എ

പി വി അന്‍വര്‍ . സോളാര്‍ കേസ് അട്ടിമറിച്ചത് എംആര്‍ അജിത് കുമാര്‍ ആണെന്നും കേസ് അട്ടിമറിച്ചതിലൂടെ കേരള ജനതയെ വഞ്ചിച്ചുവെന്നും പി വി അന്‍വര്‍ ആരോപിച്ചു.പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ഉന്നത ഉദ്യോഗസ്ഥന്‍ തനിക്ക് അയച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും എം എല്‍ എ വ്യക്തമാക്കി.

എംആര്‍ അജിത് കുമാര്‍ കവടിയാര്‍ കെട്ടാരത്തിന്റെ കോമ്പൗണ്ടില്‍ സ്ഥലം വാങ്ങി. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് അദ്ദേഹത്തിന്റെ അളിയന്റെ പേരിലുമാണ് രജിസ്റ്റര്‍ ചെയ്തത്. 12,000 സ്‌ക്വയര്‍ ഫീറ്റ് വീടാണ് നിര്‍മ്മിക്കുന്നതാണെന്നാണ് വിവരം. 60 ലക്ഷം രൂപ വരെയാണ് സെന്റിന് വില. ലുലു ഗ്രൂപ്പ് ചെയര്‍മാന്റെ സ്ഥലത്തിന് തൊട്ടടുത്താണിതെന്നും പി വി അന്‍വര്‍ ആരോപിച്ചു.

സ്വര്‍ണക്കടത്ത് സംഘവുമായി അജിത് കുമാറിന് ബന്ധമുണ്ടെന്നും എസ് പി സുജിത് ദാസ് ഉള്‍പ്പെടുന്നതാണ് സംഘമെന്നും ദുബായിലാണ് അജിത് കുമാറിന്റെ സ്വര്‍ണക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നതെന്നും കരിപ്പൂര്‍ കേന്ദ്രീകരിച്ച് മലപ്പുറം എസ്പി സുജിത് ദാസ് വഴിയാണ് സ്വര്‍ണം കടത്തിയതെന്നും എം എല്‍ എ ആരോപിച്ചു. മൂന്ന് വര്‍ഷത്തില്‍ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്ത അജിത് കുമാര്‍ ഇതേ കാലയളവില്‍ വലിയ തോതില്‍ സ്വര്‍ണം കടത്തി. സ്വര്‍ണക്കടത്ത് മേഖല അജിത് കുമാറിന് കീഴടങ്ങിയെന്നും അന്‍വര്‍ ആരോപിച്ചു.

Related Articles

- Advertisement -spot_img

Latest Articles