ആലപ്പുഴ: ആലപ്പുഴയിൽ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പ്രതി രതീഷിന്റെ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ചേർത്തല പള്ളിപ്പുറം സ്വദേശിനി ആശ രണ്ട് കൂടികളുടെ അമ്മയാണ്. കഴിഞ്ഞ ശനിയാഴ്ച പ്രസവം കഴിഞ്ഞു വീട്ടിലെത്തിയ യുവതിയുടെ കയ്യിൽ കുഞ്ഞില്ലായിരുന്നു. പ്രസവം കഴിഞ്ഞെത്തിയ യുവതിയുടെ അടുത്ത് കുഞ്ഞില്ലാത്തത് ശ്രദ്ധയിൽ പ്പെട്ട ആശാ വർക്കറാണ് വിവരം പോലീസിൽ പോലീസിൽ അറിയിച്ചത്.
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ഉൽപ്പടെയുള്ളവർ ചോദിച്ചപ്പോൾ കുഞ്ഞിനെ തൃപ്പൂണിതറിയിലെ ഒരാൾക്ക് കൈമാറി എന്നാണ് അറിയിച്ചത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാത വിവരങ്ങൾ പുറത്തറിയുന്നത്. രതീഷും ഞാനും ചേർന്ന് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് യുവതി പോലീസിൽ മൊഴി നല്കിയിട്ടുണ്ട്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. താനും സുഹൃത്ത് രതീഷും ചേർന്ന് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് യുവതി പോലീസിൽ മൊഴി നൽകിയിരുന്നു.