തൃശൂര്‍: മകന് നല്കാൻ കഞ്ചാവുമായി ജയിലിലെത്തിയ അമ്മയെ അറസ്റ്റ് ചെയ്തു. കാട്ടാക്കട പണിയോട് കുന്നിൽ ബിജുവിന്റെ ഭാര്യ ലതയെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ബിജുവിന്റെ മകൻ ഹരികൃഷ്ണൻ കാപ്പ നിയമപ്രകാരം ജയിലിൽ കഴിയുകയാണ്. മകന് എത്തിക്കാന് വേണ്ടി കഞ്ചാവുമായി വന്നതായിരുന്നു ലത. രഹസ്യ വിവരങ്ങൾ ലഭിച്ചത് പ്രകാരം ഇവർ നിരീക്ഷണത്തിലായിരുന്നു.
ലത ഹാൻഡ് ബാഗിൽ സൂക്ഷിച്ചിരുന്ന 80 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുക്കുകയായിരുന്നു.