വാഷിങ്ടൺ: ഇന്ത്യൻ ജനതയുടെ ശബ്ദമാണ് പ്രതിപക്ഷമെന്ന് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ജനകീയ പ്രശ്നങ്ങൾ ജനപക്ഷത്തുനിന്നും മനസ്സിലാക്കുകയും പാർലമെന്റിൽ ഉണയിക്കുകയുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു,
ഡെള്ളാസിലെ ടെക്സസ് സർ വകലാശാലയിലെ വിദ്യാർഥികളുമായി സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ഇന്ത്യയിൽ കഴിവുള്ള ആളുകൾ ഇല്ലാത്തതല്ല പ്രശ്നം. കഴിവുള്ള മില്ല്യൺ കണക്കിന് ആളുകൾ ഇന്ത്യയിലുണ്ട്. അവർ പരിഗണിക്കപ്പെടുന്നില്ല എന്നതാണ് ഇന്ത്യയിലെ പ്രശ്നം. അവർ പർശ്വവൽകരിക്കപ്പെടുന്നു. ദിവസവും ദശലക്ഷകണക്കിന് ഏക ലവ്യ കഥകളാണ് ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കഴിവുള്ളവർക്ക് വളരാനുള്ള അവസരം ഇന്ത്യയിലില്ല, അവരെ മാറ്റിനിർത്തപ്പെടുകയാണ്.