കൽപറ്റ: ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു. ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിക്ക് ആകെയുള്ള കൂട്ടായിരുന്നു ജെൻസൺ. ജെൻസനും ശ്രുതിയും സഞ്ചരിച്ച വാഹനം കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടിരുന്നു. സംഭവത്തിൽ തലക്ക് പരുക്ക് പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജെൻസൺ വെൻ്റിലേറ്ററിലായിരുന്നു. ഇപ്പോൾ ശ്രുതിയെ തനിച്ചാക്കി ജെൻസൺ ഈ ലോകത്ത് നിന്ന് വിടവാങ്ങി