ന്യൂദൽഹി: ആം ആദ്മി നേതാവും ദൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജറിവാൾ ജയിൽ മോചിതനായി. സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ജയിലിൽ നിന്നും കേജറിവാൾ പുറത്തുവന്നത്.
ജയിലിൽ നിന്നും പുറത്തിറങ്ങിയ കേജറിവാളിനെ പാർട്ടി പ്രവർത്തകർ സ്വീകരിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ, ദൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ എം പി സഞ്ജയ് സിംഗ് തുടങ്ങി നേതാക്കളും ജയിലിന് പുറത്ത് കാത്ത് നിൽപ്പുണ്ടായിരുന്നു.
മദ്യനയ അഴിമതിക്കേസിൽ സി ബി ഐ റെജിസ്റ്റർ ചെയ്തകേസിലാണ് കേജറിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേജറിവാളിനെ അനന്തമായി തടവിലിടാനാവില്ലെന്നും വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭൂയൽ എന്നിവരുടെ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്.