24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

രാജി പ്രഖ്യാപനവുമായി കെജ്‌രിവാൾ

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത്‌ നിന്ന്‌ രാജി പ്രഖ്യാപിച്ച്‌ അരവിന്ദ്‌ കെജ്‌രിവാൾ. രണ്ട്‌ ദിവസത്തിനുളള്ളിൽ രാജിവെക്കുമെന്നാണ്‌ പ്രഖ്യാപനം. പാർട്ടി ഓഫീസിൽ എഎപി പ്രവർത്തകരെ അഭിസംബോധന ചെയ്ത്‌ സംസാരിക്കവെയാണ്‌ കെജ്‌രിവാളിന്റെ രാജി പ്രഖ്യാപനം. തെരഞ്ഞെടുപ്പ്‌ വരെ പാർട്ടിയിലെ ഒരാൾ മുഖ്യമന്ത്രിയായി തുടരുമെന്നും എംഎൽഎമാർ യോഗം ചേർന്ന്‌ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നും കെജ്രിവാൾ പറഞ്ഞു. മനീഷ് സിസോദിയ മുഖ്യമന്ത്രിയാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത്‌ ഇരിക്കില്ല. ഇത്രയും നാൾ ആ സ്ഥാനത്ത്‌ ഇരുന്നത്‌ ഭരണഘടനയെ സംരക്ഷിക്കാനാണ്‌. ഒരോ വീടുകളിലും പോയി ജനങ്ങളുടെ അഭിപ്രായം തേടും’- അരവിന്ദ്‌ കെജ്‌രിവാൾ പറഞ്ഞു. ജയിൽ മോചിതനായതിന് ശേഷം ആദ്യമായി പാർട്ടി ആസ്ഥാനത്തെത്തിയതായിരുന്നു അദ്ദേഹം.
നവംബറിൽ തെരഞ്ഞെടുപ്പ് നടത്താൻ ബിജെപിക്ക് ധെെര്യമുണ്ടോയെന്ന വെല്ലുവിളി ഉയർത്തുകയും ചെയ്തു അദ്ദേഹം.

Related Articles

- Advertisement -spot_img

Latest Articles