കുറ്റിപ്പുറം: കുറ്റിപ്പുറത്ത് യുവതിയേയും രണ്ട് മക്കളെയും കാണാതായതായി പരാതി. കുറ്റിപ്പുറം പൈങ്കണ്ണൂർ സ്വദേശി ഹസ്ത ഷെറിനെയും (27) ഇവരുടെ രണ്ട് മക്കളെയുമാണ് കാണാതായത്. അഞ്ചും രണ്ടും വയസ്സുള്ള കുട്ടികളെയാണ് കാണാതായത്.
ശനിയാഴ്ച വൈകുന്നേരം മുതലാണ് പൈങ്കണ്ണൂരിൽ നിന്നാണ് യുവതിയെയും മക്കളെയും കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.