കാസറഗോഡ്: ഉദുമയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് കബഡി താരമായ യുവാവ് മരിച്ചു. കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്തിന് സാരമായ പരിക്ക് പറ്റി. കാസറഗോഡ് പാലകുന്നിൽ ടെമ്പോ ഡ്രൈവറായ രവിയുടെ ഏക മകൻ സിദ്ധാർഥാണ് മരണപ്പെട്ടത്. സുഹൃത്തും സഹയാത്രികനുമായ വൈഷ്ണവിനാണ്(22)പരിക്കേറ്റത്.
ദേശീയ പാത 66 ൽ ബട്ടത്തൂർ നെല്ലിയടുക്കത്താണ് അപകടം നടന്നത്. തിരുവോണ നാളിൽ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. സാരമായ പരിക്ക് പറ്റിയ വൈഷ്ണവ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
സിദ്ധാർഥ് ഫ്രണ്ട്സ് ആറാട്ട് കടവിന്റെ പ്രധാന കബഡി താരമാണ് ബേക്കൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.