പേരാമ്പ്ര: അഞ്ചാം പീടികയിൽ പിഞ്ചു കുഞ്ഞും അമ്മയും കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇളയതും മീത്തൽ കുട്ടികൃഷ്ണന്റെ മകൾ ഗ്രീഷ്മയും ഗ്രീഷ്മയുടെ മൂന്നുമാസം പ്രായമുള്ള പെൺ കുഞ്ഞിനെയുമാണ് വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും അഗ്നി രക്ഷാസേനയും ചേർന്ന് ഇരുവരെയും പുറത്തെടുത്തു മേപ്പയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുഞ്ഞിനെയെടുത്ത് ഗ്രീഷ്മ കിണറ്റിൽ ചാടിയതെന്നാണ് കരുതുന്നത്. വിവാഹ ശേഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദമ്പതിമാർക്ക് കുഞ്ഞ് പിറക്കുന്നത്. പ്രസവശേഷം ഭർത്താവിന്റെ വീട്ടിലേക്ക് പോകാനുള്ള തെയ്യാറെടുപ്പിനിടയിലാണ് സംഭവം.
പേരാമ്പ്ര പോലീസെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുച്ചുകുന്ന് മനോളി ലിനീഷാണ് ഭർത്താവ്.