തിരുവനന്തപുരം: മംഗലപുരത്ത് ഓണാഘോഷം നടക്കുന്നതിനിടയിലേക്ക് ബൈക്ക് ഓടി ക്കയറി ഒരാൾ മരണപ്പെട്ടു. ശസ്തവടം സ്വദേശി ഷൈജുവാന് മരിച്ചത്. 48 വയസ്സായിരുന്നു.
ഒരു പ്രാദേശിക ക്ലബ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി കാണാൻ വന്നതായിരുന്നു ഷൈജു. മൂന്ന് പേർ യാത്ര ചെയ്തിരുന്ന ബൈക്ക് ആൾ കൂട്ടത്തിനിടയിലേക്ക് ഓടി കയറുകയായിരുന്നു.
ബൈക്ക് ഓടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷനും അപകടത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്.