41.6 C
Saudi Arabia
Friday, August 22, 2025
spot_img

കെ വൈ സി തട്ടിപ്പിനെതിരെ ജാഗ്രത നിർദേശവുമായി പോലീസ്

തിരുവനന്തപുരം: കെ വൈ സി അപ്‌ഡേഷൻ എന്ന വ്യാജേന തട്ടിപ്പുകാർ വലയിൽ വീഴ്ത്താൻ ശ്രമിക്കുന്നതിനെ കുറിച്ച് ജാഗ്രത നിർദേശവുമായി കേരള പോലീസ്. കെ വൈ സി അപ്ഡേഷന്റെ പേരിൽ ബാങ്കിൽ നിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കെ വൈ സി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളിൽ അത് ചെയ്തില്ലെങ്കിൽ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടും എന്നുമാണ് തെറ്റിദ്ധരിപ്പിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതായാണ് മുന്നറിയിപ്പ്.

ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടാതെ ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങളും വെബ്സൈറ്റിൽ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന തോടുകൂടി ഒ ടി പി ലഭിക്കുന്നു. ബാങ്കിൽ നിന്നെന്ന വ്യാജേന വിളിക്കുന്ന നമ്പറിലേയ്ക്കോ വെബ്സൈറ്റിൽ തന്നെയോ ഒ ടി പി നൽകുമ്പോൾ അക്കൗണ്ടിലെ പണം നഷ്ടമാകുന്നു ഇതാണ് തട്ടിപ്പിന്റെ രീതിയെന്നും ഫേസ്ബുക് പോസ്റ്റിൽ പോലീസ് ഓർമപ്പെടുത്തുന്നു.

ബാങ്കുമായി ബന്ധപ്പെട്ടു വരുന്ന സന്ദേശങ്ങളിൽ സംശയം തോന്നിയാൽ നേരിട്ട് ബാങ്കുമായി ബന്ധപ്പെട്ട് വിവരം ഉറപ്പുവരുത്താവുന്നതാണ്. യാതൊരു കാരണവശാലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തോടൊപ്പം ലഭിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുത് എന്നാണ് പോലീസ് നിർദേശം.

അതോടൊപ്പം, സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് 1930 എന്ന നമ്പറിൽ പെട്ടന്ന് തന്നെ പരാതിപ്പെടാവുന്നതാണ്. പണം നഷ്ടമായി ആദ്യ ഒരു മണിക്കൂറിൽ തന്നെ പരാതി നൽകിയാൽ പണം തിരിച്ചു ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നും പോലീസ് അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles