മലപ്പുറം: 45 ഗ്രാം എം ഡി എം എ യുമായി മൂന്നു യുവാക്കൾ തിരൂരിൽ പോലീസ് പിടിയിൽ. നിറമരുതൂർ സ്വദേശി ജാഫർ സ്വാദിഖ്, തിരുന്നാവാഴ സ്വദേശി മുഹമ്മദ് തൻസീഫ്, താനാളൂർ സ്വദേശി ഷിബിൽ റഹ്മാൻ എന്നിവരാണ് പോലീസ് പിടിയിലായത്.
തിരൂരിലെ കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ചു ലഹരി വിൽപന നടത്തുവാനായിരുന്നു സംഘം ഉദ്ദേശിച്ചതെന്ന് മനസിലാക്കുന്നു. ബംഗളുരുവിൽ നിന്നാണ് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.