ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും സൂക്ഷിക്കുന്നതും പോസ്കോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീം കോടതി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ തടയുന്നതിന് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചു സുപ്രീം കോടതി.
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നത് പോക്സോ പ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദ് ചെയ്ത കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ജസ്റ്റിസ് ജെ ബി പർദിവാല എന്നിവടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ചൈൽഡ് പോണോഗ്രാഫി എന്നതിന് പകരം കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതും ചൂഷണം ചെയ്യുന്നതുമായ മെറ്റീരിയലുകൾ എന്നാക്കി പോസ്കോ നിയയാമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് പാർലമെന്റിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.
28 കാരനായ യുവാവ് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഫോണിൽ ഡൗൺലോഡ് ചെയ്തതിന് എതിരെ ചാർജ് ചെയ്ത കേസിൽ മദ്രാസ് ഹൈ കോടതി കണ്ടെത്തിയ നിരീക്ഷങ്ങളെയാണ് സുപ്രീം കോടതി റദ്ദ് ചെയ്തത്. യുവാവിനെതിരെ കീഴ് കോടതി സ്വീകരിച്ച ക്രിമിനൽ നടപടികൾ ഹൈ കോടതി റദ്ദ് ചെയ്തിരുന്നു. യുവാവിനെതിരെ ഹൈ കോടതി റദ്ദ് ച്യ്ത ക്രിമിനൽ നടപടികൾ സുപ്രീം കോടതി പുനഃസ്ഥാപിച്ചു.