കൊച്ചി: നടനും ‘അമ്മ’ മുൻ സെക്രട്ടറിയുമായ നടൻ സിദ്ധീഖ് ഒളിവിൽ. ലൈംഗിക പീഡനകേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ പോലീസ് സിദ്ധീഖിനെ അറസ്റ്റ് ചെയ്യുന്നതിനായി കൊച്ചിയിലെത്തിയിരുന്നു.
എന്നാൽ സിദ്ധീഖ് കൊച്ചിയിലെ വീട്ടിലില്ലെന്നാണ് അറിവ്. പോലീസ് വ്യാപകമായ വ്യാപകമായ തെരച്ചിൽ നടത്തുന്നുണ്ട്. മൊബൈൽ ഫോണും സ്വിച് ഓഫാണ്.
സിദ്ധീഖ് വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിന് എല്ലാ വിമാനത്താവളത്തിലും ലുക് ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. സിദ്ധീഖ് സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുമ്പ് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.