കൊച്ചി: ലൈംഗിക പീഡന കേസിൽ നടനും എം എൽ എ യുമായ മുകേഷ് അറസ്റ്റിൽ. മുകേഷിനെ ചോദ്യം ചെയ്ത ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂർ നീണ്ടു നിന്നു. മറൈൻ ഡ്രൈവിലെ ഓഫീസിൽ വെച്ചാണ് മുകേഷിനെ ചോദ്യം ചെയ്തത്. മുൻകൂർ ജാമ്യമുള്ളതിനാൽ നടപടിക്രമങ്ങൾക്ക് ശേഷം വിട്ടയക്കുമെന്നറിയുന്നു.
സിനിമയിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന ആലുവ സ്വദേശിനിയുടെ പരാതിയിലാണ് മുകേഷിനെതീരെ കേസെടുത്തത്. ബലാൽസംഗം,അതിക്രമിച്ചു കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.