41.6 C
Saudi Arabia
Friday, August 22, 2025
spot_img

വയനാട്ടിൽ ഹായിൽ ഐ സി എഫ് നിർമ്മിച്ച് നൽകുന്ന വീടിന്റെ നിർമ്മാണ തുക കൈമാറി.

ഹായിൽ :  ഉരുൽപ്പൊട്ടൽ നാശം വിതച്ച വയനാട്ടിലെ ദുരന്ത ബാധിതർക്ക് കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി ഐസിഎഫ് ഹായിൽ നിർമ്മിച്ച് നൽകുന്ന ഒരു വീടിന്റെ നിർമ്മാണ തുകയായ 10 ലക്ഷം രൂപ കൈമാറി. ഹായിലിൽ നടന്ന സ്നേഹവിരുന്ന് സംഗമത്തിൽ  കേരള മുസ്ലിം ജമാഅത്ത്  സെക്രട്ടറിയായ മുഹമ്മദ്‌ മാസ്റ്റർ പറവൂരിനാണ്  സെൻട്രൽ നേതാക്കൾ  കൈമാറിയത്.

കേരള സർക്കാർ ഭൂമി കൈമാറുന്നമുറക്ക് അവിടെ വീട് വെച്ച നൽകുന്ന രൂപത്തിലാണ് ഐ സി എഫ് സൗദി നാഷണൽ കമ്മിറ്റി പത്ത് വീടുകൾ നിർമ്മിച്ച് നൽകുന്നത്.  ഹായിലിലെ സുമനസ്സുകളുടെ സഹായത്തോടെയാണ്  വീടിന്റെ നിർമ്മാണ ചെലവിനാവശ്യമായ  തുക ഹായിൽ കമ്മിറ്റി കണ്ടെത്തിയത്. ചടങ്ങിൽ അബ്ദുൽ ഹമീദ് സഖാഫി കാടാച്ചിറ, ബഷീർ സഅദി കിന്നിംഗാർ, മുനീർ സഖാഫി വെണ്ണക്കോട്, അബ്ദുൽ സലാം റഷാദി കൊല്ലം, അബ്ദുൽ റസ്സാക്ക് മദനി, ബഷീർ സഅദി കൊട്ടപ്പുറം, ബഷീർ നെല്ലളം, മുഹമ്മദലി  ബാഖവി ഉളിയിൽ, അബ്ദുൽ സലാം സഅദി, ഷെറഫുദീൻ നെടുവണ്ണൂർ, നൗഫൽ പറക്കുന്ന്, തുടങ്ങിയവർ സംബന്ധിച്ചു.

റിപ്പോർട്ട് –  അഫ്സൽ കായംകുളം.

Related Articles

- Advertisement -spot_img

Latest Articles