ഷിരൂര്‍: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹവും ലോറിയും 71ാം ദിവസം കണ്ടെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡ്രഡ്ജറിന്റെ സഹായത്തോടെ ഗംഗാവലി പുഴയില്‍ നടത്തിയ പരിശോധനയിലാണ് ലോറിയുടെ ക്യാബിന്‍ കണ്ടെത്തിയത്. ഇതില്‍ നിന്നാണ് മൃതദേഹം അവശിഷ്ടം കണ്ടെത്തിയത്.
വാഹനം അര്‍ജുന്‍ ഡ്രൈവ് ചെയ്തത് തന്നെയാണെന്ന് വാഹന ഉടമ മനാഫ് സ്ഥിരീകരിക്കുകയും ചെയ്തു.