കൊച്ചി: മുവാറ്റുപുഴയിൽ കാറും കെ എസ് ആർ ടി സി ബസും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു വിദ്യാർഥികൾക്ക് പരിക്ക്. കോതമംഗലം എം എ കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്.
പിറവത്തെ വെള്ളച്ചാട്ടം സന്ദർശിച്ചു മടങ്ങി വരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. മുവാറ്റുപുഴയിൽ നിന്നും പിറവത്തേക്ക് പോവുകയായിരുന്ന കെ എസ ആർ ടി സി ബസാണ് കാറുമായി കൂട്ടിയിടത്തിച്ചത്.
പരിക്കേറ്റവരെ മുവാറ്റുപുഴ നിർമ്മല ഹോസ്പിറ്റലിലും ആലുവ രാജഗിരി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. പോലീസും ഫയർ ഫോയ്‌സും സ്ഥലത്തെത്തി വേണ്ട നടപടി ക്രമങ്ങൾ സ്വീകരിച്ചു.