നിലമ്പൂർ: എം എൽ എ പി വി അൻവറിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയവർക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. നിലമ്പൂർ അങ്ങാടിയിൽ പ്രകടനം നടത്തിയ നൂറോളം പ്രവത്തകർക്കെതിരെയാണ് കേസെടുത്തത്.
നിലമ്പൂർ ഏരിയ സെക്രട്ടറി ഇ പത്മാക്ഷൻ, സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് കെ ആന്റണി, നിലമ്പൂർ നഗരസഭ അധ്യക്ഷൻ മാട്ടുമ്മൽ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, നിലമ്പൂർ, കരുളായി, ചന്തക്കുന്ന്, ചാലിയാർ ലോക്കൽ സെക്രട്ടറിമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്.
സമൂഹത്തിൽ സ്പർദ്ദയുണ്ടാക്കുംവിധം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി, ഗതാഗത തടസ്സമുണ്ടാക്കി അനുവാദമില്ലാതെ പ്രകടനം നടത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് സ്വമേധയാ കേസെടുത്തത്.